Site iconSite icon Janayugom Online

റായ് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 31 മരണം

manilamanila

ഫിലിപ്പീൻസിലുണ്ടായ ശക്തമായ റായ് ചുഴലിക്കാറ്റിൽ 31 പേർ മരിച്ചു. അർച്ചിപ്പെലാഗോ മേഖലയിലെ ദക്ഷിണ‑മധ്യ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടതായാണ് വിവരം. ഈ പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായും തടസപ്പെട്ടു . ഫിലിപ്പീൻസിലെ പ്രസിദ്ധമായ വിനോദ സഞ്ചാര ദ്വീപായ സിയാർഗൗവിലും റായ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിനാളുകളായിരുന്നു ദ്വീപിലുണ്ടായിരുന്നത്. 300,000 ത്തിലധികം പേരെ സുരക്ഷിതസ്ഥലത്തേക്ക്‌ മാറ്റി. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയതായി റിപ്പോര്‍ട്ടുകളുണ്ട്.

അയൽദ്വീപായ ദിനഗാട്ടിൽ എല്ലാ കെട്ടിടങ്ങളും പൂർണമായും നിലം പതിച്ച അവസ്ഥയിലാണ്. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. ദക്ഷിണ ചൈനയിലെ സമുദ്രഭാഗത്താണ് ചുഴലിക്കാറ്റ് രൂപമെടുത്തത്. പിന്നീട് വിയറ്റ്‌നാമിലേക്ക് പ്രവേശിച്ച് ഫിലിപ്പീൻസിലെത്തുകയായിരുന്നു. 18,000ത്തിലധികം സൈനിക ഉദ്യോഗസ്ഥരും പോലീസും തീരദേശ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ചുഴലിക്കാറ്റിൽ അയൽ ദ്വീപായ ദിനഗത്ത് പൂര്‍ണമായും നശിച്ചതായാണ് വിവരം. വീടുകളും ബോട്ടുകളും വയലുകളും നശിച്ചുവെന്ന് ഗവർണർ ആർലിൻ ബാഗ്ഓ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. പ്രതിവർഷം ഇരുപതോളം ചുഴലിക്കാറ്റുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഫിലിപ്പീൻസിൽ സംഭവിക്കുന്ന ഏറ്റവും മാരകമായ ചുഴലിക്കാറ്റാണിതെന്നാണ് നിഗമനം.

Eng­lish Sum­ma­ry: Hur­ri­cane Rai kills 31 in Philippines

You may like this video also

Exit mobile version