Site iconSite icon Janayugom Online

കാസര്‍കോട് മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് ആത്മഹ ത്യ ചെയ്തു

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ച നിലയില്‍. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയ്ന്റിങ് പോളിഷിങ് ജോലി ചെയ്യുന്നയാളാണ് അജിത്ത് (35), വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഭാര്യ ശ്വേത (27). അജിത്ത് തിങ്കളാഴ്ച രാത്രി 12.30 മണിയോടെയും ഭാര്യ ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലുമാണ് മരിച്ചത്. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്‌നമാണെന്നാണ് പ്രാഥമിക വിവരം.

അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മോനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് ഇരുവരെയും പരിസരവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായതിനാലാണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ബ്ലേഡ് മാഫിയയുടെ ശല്യം നിരന്തരമായി ഇവർക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

Exit mobile version