കൈപ്പള്ളിമുക്ക് തച്ചക്കോട് അനുഭവനിൽ അനിൽ ബേബി (53)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ത്രേസ്യാമ്മ അഞ്ചലിലെ സ്വകാര്യാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. 47 കാരിയായ ഭാര്യയെ സംശയത്തെ തുടർന്നു വീട്ടിലുണ്ടായിരുന്ന ഫെഡർസ്റ്റൽ ഫാൻ ഉപയോഗിച്ച് തലക്കും മുഖത്തും അടിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ അനിൽ ബേബിയെ വാഗമണ്ണിൽ നിന്നുമാണ് അഞ്ചൽ പൊലീസ് പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ഹരീഷ്, എസ്ഐ പ്രജീഷ്‌കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അൻസാർ, ജിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.