Site iconSite icon Janayugom Online

ഭര്‍ത്താവ് മഹാകുംഭമേളയില്‍ എത്തിയില്ല; പകരം മൊബൈല്‍ ഫോണ്‍ ഗംഗയില്‍ മുക്കി യുവതി; വൈറലായി ദൃശ്യങ്ങള്‍

ഭര്‍ത്താവുമൊത്ത് മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ കഴിയാത്ത വിഷമം തീര്‍ക്കാന്‍ യുവതി സ്വീകരിച്ച നൂതന ‘പുണ്യസ്‌നാന’ത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഭര്‍ത്താവിന്റെ അഭാവത്തില്‍ വീഡീയോ കോള്‍ വിളിച്ച യുവതി ഗംഗാ സ്‌നാനം ചെയ്യാന്‍ ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ ഗംഗയില്‍ മുക്കുകയായിരുന്നു. സംഗമത്തില്‍ തനിച്ചായ യുവതി കട്ടിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമായത്. 

പിന്നാലെ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഫെബ്രുവരി 26ന് ശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്. ഇതിനകം 63 കോടി ജനങ്ങള്‍ കുഭമേളയില്‍ പങ്കെടുത്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മകമായി പേരുകള്‍ വിളിച്ച ഗംഗാസ്‌നാനം നടത്തുകയും ചെയ്തിരുന്നു. അതേസമയം ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത് വെള്ളത്തില്‍ ഫോണ്‍ മുക്കിയ സംഭവത്തില്‍ സ്ത്രീയുടെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് പലരുടെയും കമന്റുകള്‍. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് നേരിട്ട് ‘രക്ഷ’ ലഭിക്കുമായിരുന്നെന്ന് ചിലര്‍ കമന്റ് ചെയ്തു. 

Exit mobile version