Site iconSite icon Janayugom Online

ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് വിലക്കി ഭര്‍ത്താവ്; ആത്മഹത്യ ചെയ്ത് യുവതി

ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതിന് ആത്മഹത്യ ചെയ്ത യുവതി മരിച്ചു. മധ്യപ്രദേശില്‍ ഇന്‍ഡോറിലാണ് സംഭവം. ബ്യൂട്ടിപാര്‍ലറിലേക്ക് പോകാന്‍ ഒരുങ്ങിയ റീന(34)യെ ഭര്‍ത്താവ് ബല്‍റാം തടഞ്ഞത്. തുടര്‍ന്ന് ദേഷ്യത്തില്‍ ഭാര്യ വീട്ടിനുള്ളിലെ ഫാന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ ഉമാശങ്കര്‍ യാഥവ് പറഞ്ഞു. പോസറ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം വിട്ട് നല്‍കും. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബല്‍റാം തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞിരുന്നുവെന്നും. ഇവര്‍ പരസ്പരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Eng­lish Summary;Husband for­bids going to beau­ty par­lour; Young woman com­mit­ted suicide

You may also like this video

Exit mobile version