തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നാലെ ബിനുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിലും കണ്ടെത്തി. പുലർച്ചെ അഞ്ചരയോടെ യായിരുന്നു സംഭവം.
ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആക്രമണത്തില്‍ കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെ മുറിവേറ്റ ശരീരവുമായി കൂട്ടികൾ തൊട്ടടുത്ത ക്ഷേത്ര പരിസരത്തേക്ക് ഓടി എത്തിയപ്പോഴാണ് ഉത്സവത്തിനെത്തിയ നാട്ടുകാർ വിവരമറിയുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നാട്ടുകാര്‍ വിട്ടിലെത്തി നോക്കിയപ്പോഴാണ് ഷീജ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
പൊലീസെത്തി ബിനുവിനായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ബിനു ട്രയിൻ തട്ടി മരിച്ച വിവരം അറിയുന്നത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തെ റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം. ഭാര്യയെ കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
English Summary: Husband killed his wife to death in Thrissur
You may also like this video