Site iconSite icon Janayugom Online

ആദ്യവിവാഹം മറച്ചുവെച്ചു; യുവതിയെ രണ്ടാം ഭര്‍ത്താവ് കഴുത്തറത്തുകൊന്നു

ആദ്യവിവാഹം മറച്ചുവെച്ചതിന്റെ പേരില്‍ യുവതിയെ രണ്ടാംഭര്‍ത്താവ് കഴുത്തറത്തുകൊലപ്പെടുത്തി. തമിഴ്നാട്ടില്‍ ആവഡി സ്വദേശി ജോണ്‍സണാണ് (27) ഭാര്യ ശാരമ്മാളിനെ (25) കൊലപ്പെടുത്തിയത്. മൃതദേഹം ചാക്കില്‍ക്കെട്ടി മൂന്ന് ദിവസം വീടിനുള്ളില്‍ സൂക്ഷിച്ചശേഷം ജോണ്‍സണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ആദ്യ ഭര്‍ത്താവ് ആമോസുമായി പിരിഞ്ഞു താമസിക്കുമ്പോഴാണ് രണ്ടുമക്കളുള്ള ശാരമ്മാള്‍ ജോണ്‍സണുമായി പ്രണയത്തിലായത്. ശാരമ്മാളുമായി പിരിഞ്ഞ ആമോസ് ആന്ധ്രയിലേക്ക് താമസം മാറ്റിയിരുന്നു. ആദ്യവിവാഹം ജോണ്‍സണില്‍നിന്ന് മറച്ചുവെച്ച ശാരമ്മാള്‍ കുട്ടികളുള്ള കാര്യവും വെളിപ്പെടുത്തിയിരുന്നില്ല.

ഇക്കഴിഞ്ഞ മേയിലായിരുന്നു ജോണ്‍സണുമായുള്ള വിവാഹം. എന്നാല്‍ പിന്നീട് ശാരമ്മാളിന്റെ ആദ്യ വിവാഹത്തെയും കുട്ടികളെയുംകുറിച്ച് അറിഞ്ഞ ജോണ്‍സണ്‍ വഴക്കുണ്ടാക്കുകയായിരുന്നു.

ഇതിനിടെ ജോണ്‍സണ്‍ കത്തികൊണ്ട് ശാരമ്മാളിന്റെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ദിവസം മൃതദേഹം വീട്ടില്‍ ചാക്കില്‍ക്കെട്ടി സൂക്ഷിച്ച ഇയാള്‍ പിന്നീട് ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: hus­band killed wife in chennai
You may also like this video

Exit mobile version