Site iconSite icon Janayugom Online

മറ്റൊരാളുമായി അടുപ്പം; കൊല്ലത്ത് അധ്യാപികയായ ഭാര്യയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം

കൊല്ലം ശാസ്താംകോട്ടയിൽ ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ ഭർത്താവിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ആഷ്ലി സോളമനാണ് സ്കൂൾ അധ്യാപികയായ ഭാര്യ അനിതയെ കൊന്നത്. അനിതയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

ആഷ്ലി സോളമന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കൊലപാതകം.

പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്‍മെന്റ് എൽപി സ്കൂള്‍ അധ്യാപികയും ശാസ്താംകോട്ട രാജഗിരി സ്വദേശിയുമാണ് അനിത.
അനിതയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് ആഷ്ലിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പേരിൽ നിരന്തരം ഇരുവരും വഴക്കുണ്ടായി. അനിതയെ ആഷ്‌ലി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഇതിനെതിരേ അനിതയുടെ പുരുഷസുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഹൈക്കോടതി അനിതയെ ഹാജരാക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് ആഷ്‌ലി അനിതയെ കൊലപ്പെടുത്തിയത്.

അന്ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോൾ വീട്ടിലെ ഹാളിൽവച്ച് പ്രതി ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയും മരണം ഉറപ്പാക്കാൻ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു.

Eng­lish Sum­ma­ry: hus­band killed wife at kollam
You may also like this video

Exit mobile version