പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയെ(60) ആണ് ഭർത്താവ് വാസു വെട്ടി കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് വാസു ഇന്ദിരയെ ആക്രമിച്ചത്. സംഭവശേഷം വാസുവിനെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണ് കാരണം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൊഴിഞ്ഞാമ്പാറ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊ ന്നു; പ്രതി കസ്റ്റഡിയിൽ

