Site iconSite icon Janayugom Online

ഭാര്യയുടെ വളകാപ്പ് ചടങ്ങ് കളറാക്കാൻ ഭര്‍ത്താവിന്റെ സര്‍പ്രൈസ് (വീഡിയോ)

ഭാര്യയുടെ വളകാപ്പ് ചടങ്ങ് വൈറലാക്കി ഭര്‍ത്താവ്. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. തന്റെ ഗർഭിണിയായ ഭാര്യയെയും അതിഥികളെയും അമ്പരപ്പിക്കാൻ യുവാവ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത് ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഭാര്യയും അതിഥികളും അമ്പരപ്പോടെ ഇത് കണ്ടുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

Exit mobile version