Site icon Janayugom Online

പുതിയ ഭീഷണി ഹൈബ്രിഡ് ഭീകരര്‍

Hybrid

നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം ഫലപ്രദമായി ചെറുക്കുമ്പോള്‍ ഹൈബ്രിഡ് തീവ്രവാദം കശ്മീര്‍ നേരിടുന്ന പുതിയ വെല്ലുവിളി.
ആവശ്യമുള്ള സമയങ്ങളില്‍ മാത്രം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അല്ലാത്ത സമയങ്ങളില്‍ സാധാരണ പൗരന്മാരെപ്പോലെ ജീവിക്കുകയും ചെയ്യുന്നവരെയാണ് ഹൈബ്രിഡ് ഭീകരരായി കണക്കാക്കുന്നത്. ഇവര്‍ ആരും ഭീകരരുടെ പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടില്ല. കശ്മീരില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഇത്തരം ഹൈബ്രിഡ് ഭീകരരില്‍ നിന്നുമാണെന്ന് കശ്മീര്‍ പൊലീസ് പറയുന്നു.

തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധി യുവാക്കള്‍ക്ക് തീവ്രവാദ ആക്രമണം നടത്താനുള്ള പരിശീലനം ലഭിച്ചതായി പൊലീസ് അറിയിച്ചു. ലഷ്കര്‍ ഇ ത്വയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള ഹൈബ്രിഡ് ഭീകരരെ പിടികൂടിയിട്ടുണ്ട്. പിടിയിലാകുന്ന യുവാക്കളെല്ലാം പാവപ്പെട്ട കുടുംബങ്ങളിലുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

നിരന്തരമായ പ്രേരിപ്പിക്കല്‍, വീരപരിവേഷം, പണം തുടങ്ങിയ ഘടകങ്ങളാണ് സാധാരണ യുവാക്കളെ ഹൈബ്രിഡ് ഭീകരരാകാന്‍ പ്രേരിപ്പിക്കുന്നത്. വൈകാതെ ഇത്തരത്തില്‍ സ്ലീപ്പര്‍ സെല്ലുകളായും ഹൈബ്രിഡ് ഭീകരരായും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും ശ്രീനഗറില്‍ നിന്ന് തുരത്തുമെന്ന് കശ്മീര്‍ പൊലീസ് മേധാവി വിജയ് കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Hybrid ter­ror­ists; New threat

You may like this video also

Exit mobile version