Site iconSite icon Janayugom Online

ഹൈദരാബാദ് കൂട്ടബലാത്സംഗം പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്: പ്രതികള്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ്

gang rapegang rape

ഹൈദരാബാദില്‍ 17 കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികള്‍ ബലാത്സംഗം ആസൂത്രിതം ചെയ്തതാണെന്നാണ് പൊലീസ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. നാല് പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ചുപേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബലാത്സംഗം ചെയ്യുന്നതിന് മുന്നോടിയായി ഇവര്‍ കോണ്ടം കൈയില്‍കരുതിയിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ഇതെങ്ങനെയാണ് ഇവര്‍ സംഘടിപ്പിച്ചതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
സദുദ്ദീന്‍ മാലിക് (18) ആണ് കേസിൽ മുഖ്യപ്രതി. പീഡനക്കുറ്റം ചുമത്തപ്പെട്ട ഒരു പ്രതിക്ക് 18 വയസ് തികയാന്‍ ഒരു മാസം ബാക്കിയുണ്ട്. എഐഎംഐഎം എംഎല്‍എയുടെ മകനാണിത്. മറ്റ് രണ്ട് പേര്‍ ഗ്രേറ്റര്‍ ഹൈദരാബാദിലെയും സംഗറെഡ്ഡിയിലെയും ടിആര്‍എസ് കോര്‍പറേറ്റര്‍മാരുടെ മക്കളാണെന്നാണ് വിവരം. ഇരയെ കുടുക്കുന്നതിലും കാറില്‍ കയറ്റുന്നതിലും ഇവരില്‍ ഒരാള്‍ പ്രധാന പങ്ക് വഹിച്ചതായി പറയയുന്നു.
അഞ്ച് പേരുടെയും കോള്‍ ഡാറ്റ റെകോര്‍ഡുകള്‍ (സിഡിആര്‍) പൊലീസ് ശേഖരിക്കുകയും കൂടുതല്‍ ചോദ്യം ചെയ്യുകയും ചെയ്യും. കുറ്റം ചെയ്യുമ്പോള്‍ പ്രതികളുമായി ബന്ധപ്പെട്ടിരുന്നത് ആരാണെന്നും അവര്‍ എപ്പോഴാണ് ഒളിവില്‍ പോയതെന്നും മനസിലാക്കാന്‍ ഇത് ഉദ്യോഗസ്ഥരെ സഹായിക്കും. കേസില്‍ ശനിയാഴ്ച പൊലീസ് അറസ്റ്റിലായവരെ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യങ്ങളുടെ രംഗം പുനഃസൃഷ്ടിക്കുന്നതിനായി ജൂബിലി ഹില്‍സ് റോഡ് നമ്പര്‍ 44 ലേക്കും അവരെ കൊണ്ടുപോയി. പ്രതികള്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അവരുടെ കോള്‍ റെകോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒസ്മാനിയ ജനറല്‍ ഹോസ്പിറ്റലിലെ (ഒജിഎച്) ഡോക്ടര്‍മാരില്‍ നിന്ന് അഞ്ച് പേരുടെയും ലൈംഗിക ശേഷി പരിശോധനാ ഫലം പൊലീസ് കാത്തിരിക്കുകയാണ്. കേസ് തെളിയിക്കാനുള്ള സുപ്രധാന ശാസ്ത്രീയ റിപ്പോര്‍ട്ടാണിതെന്ന് പൊലീസ് കരുതുന്നു.
മെയ് 28ന് ജൂബിലി ഹില്‍സില്‍ പബിലെ പാർട്ടിക്കിടെയാണ് 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്.

Eng­lish Sum­ma­ry: Hyder­abad: The accused in the Hyder­abad gang-rape case were pre­med­i­tat­ed, police said.

You may like this video also

Exit mobile version