Site iconSite icon Janayugom Online

സംസ്ഥാന സര്‍ക്കാരിനെതിരെ പോസ്റ്റ് വ്യാഖ്യാനിച്ചതില്‍ വിഷമം തോന്നി:ഡോ ഹാരിസ്

താന്‍ നടത്തിയത് ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെയുള്ള പോരാട്ടമാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ . അവരുടെ മല്ലെപ്പോക്കും അനാസ്ഥയും മാത്രമാണ് വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ചത്. ഇത് സർക്കാരിനെതിരെയുള്ള പോരാട്ടമേയല്ല. എന്നാൽ മുഖ്യമന്ത്രി, ആരോ​ഗ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെയാണ് ഫേസ്ബുക്ക് പോസ്റ്റ് കൂടുതൽ ബാധിച്ചത്. അവർക്കെതിരെ പോസ്റ്റ് ഉപയോ​ഗിച്ചു. അവർ എപ്പോഴും ഒപ്പം നിൽക്കുന്ന ആളുകളാണ്.

പൊസ്റ്റുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ വേദന തോന്നിയെന്നും ഡോ. ഹാരിസ് പറഞ്ഞു. അന്വേഷക സം​ഘത്തിന് സഹപ്രവർത്തകരും അനുകൂലമായാണ് മൊഴി നൽകിയതെന്നാണ് അറിയാൻ കഴിഞ്ഞത്. ഫേസ്ബുക്കിൽ എഴുതിയതും മാധ്യമങ്ങളോട് പറഞ്ഞതുമായ കാര്യങ്ങളിൽ തെറ്റില്ല. എല്ലാ വിവരങ്ങളും അന്വേഷക സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ വൃന്ദത്തിലൂടെയുള്ള നടപടികൾ ലളിതമാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. പ്രശ്നം തുറന്നു പറഞ്ഞതിന് പിന്നാലെ ഫലമുണ്ടായതിൽ സന്തോഷമുള്ളതായും ഡോക്ടർ പറഞ്ഞു. 

ധാരാളം കാര്യങ്ങളിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അിയന്തരമായി സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. ആശുപത്രിയിലെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തനായി സ്വീകരിച്ച മാർ​ഗം ശരിയായില്ല. അത് എനിക്ക് അറിയാം. മറ്റ് മാർ​ഗങ്ങളില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്റെ ഭാ​ഗത്തു നിന്നും തെറ്റുപറ്റിയിട്ടുണ്ട്. പോസ്റ്റിടുമ്പോൾ ഇങ്ങനെയുള്ള പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ഫേസ് ബുക്കിൽ പങ്കുവച്ച എല്ലാ പോസ്റ്റുകളിലും ഉദ്യോ​ഗസ്ഥ വൃന്ദത്തെ കുറിച്ചാണ് പരാമർശിച്ചത്. സംസ്ഥാന സർക്കാരിനെയോ, ആരോ​ഗ്യ വകുപ്പിനെയോ കുറ്റം പറഞ്ഞ് എഴുതിയിട്ടില്ല. ആശുപത്രിയിലെ ഒരു പ്രശ്നം എത്രയും പെട്ടന്ന് ആരോ​ഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ട് അടിയന്തരമായി പരിഹരിക്കണമെന്നും മാത്രമേ ആ​ഗ്രഹിച്ചിട്ടുള്ളൂ എന്നും ഡോ. ഹാരിസ് വ്യക്തമാക്കി.

I felt bad for inter­pret­ing the post against the state gov­ern­ment: Dr Harris

Exit mobile version