Site iconSite icon Janayugom Online

ഐ ലീഗ് 2 മത്സരങ്ങൾക്ക് നാളെ തുടക്കം; മഞ്ചേരിയിൽ കിക്കോഫ് കേരളത്തിനായി സാറ്റ് തിരൂർ ബൂട്ടണിയും

അഖിലേന്ത്യ ഫുട്ബോൾ ഫെ­­ഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഐ ലിഗ് 2 ഡിവിഷൻ ഫു­ട്ബോൾ മത്സരങ്ങൾക്ക് ശനിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് സാറ്റ് തിരൂരാണ് മത്സര രംഗത്തുള്ളത്. നാളെ തുടങ്ങി ഏപ്രിൽ 19നാണ് മത്സരം അവസാനിക്കുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സാറ്റ് തിരൂരും ബംഗളൂരു എഫ്‌സിയും തമ്മിൽ മത്സരിക്കും. 

പ്രഗൽഭരായ കളിക്കാരുമായാണ് സാറ്റ് തിരൂർ മത്സരത്തിന് എത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. രണ്ടാഴ്ചയായി കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ കോച്ച് ക്ലിയോഫാസ് അലക്സിന്റെ നേതൃത്വത്തിൽ ടീം തിവ്ര പരിശീലനത്തിലാണ്. മത്സരം വൈകിട്ട് നാലിന് പി ഉബൈദുള്ള എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കെഎഫ്എ വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം, ഡി എഫ് എ പ്രസിഡന്റ് ജലീൽ മയുര എന്നിവർ അതിഥികളാവും.
വാര്‍ത്താ സമ്മേളനത്തിൽ സാറ്റ് പ്രസിഡ്ന്റ വി പി ലത്തിഫ്, സെക്രട്ടറി ഷറഫുദ്ധീൻ തെയ്യസാട്ടിൽ, വൈ­സ് പ്രസിഡന്റ് കണ്ടാത്ത് കുഞ്ഞിപ്പ ജോയിന്റ് സെക്രട്ടറി കെ ടി ഇബ്നു വഫ, മീഡിയ കോഓര്‍ഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.

Exit mobile version