Site iconSite icon Janayugom Online

“എനിക്ക് നാലെണ്ണമേ കിട്ടിയുള്ളൂ”: പാനീപൂരി വിൽപ്പനക്കാരനുമായുള്ള വഴക്കിനെ തുടർന്ന് റോഡില്‍ കുത്തിയിരുന്ന് കരഞ്ഞ് സ്ത്രീ

മിക്ക നഗരങ്ങളിലും ഘോഷയാത്രകൾ, രാഷ്ട്രീയ റാലികൾ, അല്ലെങ്കിൽ ഇടയ്ക്കിടെ പെയ്യുന്ന മഴക്കാലം എന്നിവയാൽ ഗതാഗതം തടസ്സപ്പെടുന്നു. അതൊരു പുതിയ സംഭവവുമല്ല. എന്നാല്‍ ഗുജറാത്തിലെ വഡോദരയിൽ ഗതാതത തടസമുണ്ടാക്കിയത് ഒരു സ്തീയാണ്. കുറ്റവാളി ജനപ്രിയ തെരുവ് ഭക്ഷണമായ ഗോൾഗപ്പകളായിരുന്നു. റോഡില്‍ കുത്തിയിരുന്ന് കരയുകയാണവര്‍ കുഞ്ഞുങ്ങളെപ്പോലെ. കുട്ടികളുടെ ഇത്തരം പ്രകടനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും മുതിര്‍ന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ അതൊരു അസാധാരണ കാഴ്ചയാണ്.

20 രൂപയ്ക്ക് ആറ് പൂരികൾ പ്രതീക്ഷിച്ചിരുന്നതിനു ലഭിച്ചത് നാല് പൂരികൾ. ഇതോടെ സ്ത്രീയുടെ കണ്ട്രോള്‍ പോയി. കടക്കാരനുമായി കര്‍ക്കിച്ച് ഒടുവില്‍ തിരക്കേറിയ റോഡിന്റെ നടുവില്‍ കുുത്തിയിരുന്നു.“രണ്ട് പൂരികൾ കൂടി” എന്ന തന്റെ ആവശ്യം നിറവേറ്റുന്നതുവരെ അനങ്ങാൻ വിസമ്മതിച്ചു. ആളുകള്‍ തടിച്ചുകൂടി . സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു. തടസ്സം നീക്കാൻ പോലീസ് എത്തിയപ്പോൾ പ്രതിഷേധം കൂടുതൽ നാടകീയമായ വഴിത്തിരിവായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ, ഉദ്യോഗസ്ഥർ സ്ത്രീയെ കൂട്ടിക്കൊണ്ടുപോയി ക്രമസമാധാനം പുനഃസ്ഥാപിച്ചു.

Exit mobile version