Site iconSite icon Janayugom Online

‘നിന്നെ എനിക്ക് ബലാത്സംഗം ചെയ്യണം, ബംഗളൂരുവിലോ ഹൈദരബാദിലോ മുറിയെടുക്കാം’; രാഹുലിനെതിരെ ഗുരുതര ആരോപണവുമായി ട്രാൻസ്ജെൻഡർ യുവതി

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ പേരിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജി വച്ച പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ട്രാന്‍സ്ജെൻഡർ യുവതി അവന്തിക രം​ഗത്ത്. പരിചയപ്പെട്ട അന്നു മുതല്‍ രാഹുല്‍ മോശമായാണ് പെരുമാറിയതെന്നാണ് അവന്തിക പറയുന്നത്. ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അയാള്‍ പറഞ്ഞതായും അവന്തിക പറഞ്ഞു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു.

ലൈംഗിക ദാരിദ്രവ്യും വൈകൃതവുമുള്ള നേതാവാണ് രാഹുലെന്നും എംഎൽഎ സ്ഥാനത്ത് തുടരാൻ അയാൾ യോ​ഗ്യനല്ലെന്നും അവന്തിക പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്. അതിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കൂടുതല്‍ അടുപ്പം. ടെലിഗ്രാമിലാണ് തനിക്ക് സന്ദേശം അയച്ചതെന്നും വായിച്ചുകഴിഞ്ഞാൽ ചാറ്റുകൾ അപ്രത്യക്ഷമാകുമെന്നും അവർ പറഞ്ഞു. നിന്നെ എനിക്ക് റേപ്പ് ചെയ്യണം എന്നും ബംഗളൂരിരോ ഹൈദരാബാദോ ഉള്ള ഹോട്ടലില്‍ മുറിയെടുക്കാമെന്നും ഇവിടെ ആളുകൾ അറിയുമെന്നും പറഞ്ഞു. അപായപ്പെടുത്തുമോ എന്ന പേടിയുണ്ടായിരുന്നതിനാലാണ് പുറത്ത് പറയാതിരുന്നതെന്നും അവന്തിക പറഞ്ഞു.

Exit mobile version