അധികാരത്തിലല്ലാത്തപ്പോള്‍ താന്‍ അപകടകാരിയെന്ന് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പെഷാവാറില്‍വച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നയം വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍ രംഗത്തുവന്നത്. അധികാരത്തിലുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ലെന്നും ഇപ്പോഴാണ് താന്‍ അപകടകാരിയെന്നും ഇമ്രാന്‍ പറഞ്ഞു. തനിക്കെതിരെ അവിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് പാതിരാത്രിയില്‍ പാക് സുപ്രീം കോടതി ചേര്‍ന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇമ്രാന്റെ ആരോപണം. ഇതേ സമയം തന്നെ മറ്റൊരു ഹര്‍ജി കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയും ചേര്‍ന്നു. അന്ന് സ്പീക്കര്‍ രാജിവെച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കാതെ പോയത്.
റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കോടതിയില്‍ അരങ്ങേറിയ സംഭവത്തില്‍ ഉള്‍പ്പെടെ ഇമ്രാന്‍ അതൃപ്തി രേഖപ്പെടുത്തി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചത്? അദ്ദേഹം ചോദിച്ചു. അതേസമയം കോടതിക്കെതിരെ ഇമ്രാന്‍ നടത്തിയ പ്രസ്താവനകളെ ചോദ്യം ചെയ്ത് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പിഎംഎല്‍ (നവാസ് വിഭാഗം) നേതാവ് എഹ്‌സാന്‍ ഇഖ്ബാല്‍ എന്നിവര്‍ രംഗത്ത് വന്നു. ഭരണഘടനാ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്നാണ് ഇവരുടെ പക്ഷം. ഇറക്കുമതി സര്‍ക്കാരിനെ അംഗീകരിക്കില്ല തന്നെ പുറത്താക്കിയ ശേഷം പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെ താന്‍ അംഗീകരിക്കില്ലെന്നാണ് ഇമ്രാന്റെ നിലപാട്. ഇത് ഒരു ഇറക്കുമതി സര്‍ക്കാര്‍ ആണെന്നാണ് ഇമ്രാന്‍ ആക്ഷേപിക്കുന്നത്. ജനം തെരുവിലിറങ്ങിയത് ഈ സര്‍ക്കാരിനോടുള്ള അവരുടെ പ്രതിഷേധം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: I will be dangerous when he is not in power: Imran Khan with a warning
You may like this video also