‘അച്ഛനെ‘പ്പോലെതന്നെ ഞാനും ഒപ്പമുണ്ടാകുമെന്ന് മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങന്റെ മകൻ കരൺ ഭൂഷൺ സിങ്.
പിതാവിനെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ രാഷ്ട്രീയവും കെട്ടിച്ചമച്ചതുമാണെന്നും കരണ്‍ സിങ് പറഞ്ഞു. ബിജെപിയുടെ കൈസർഗഞ്ച് ലോക്‌സഭാ സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിങ്. ഗോണ്ടയിലെ കേണൽഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കരണ്‍ സിങ്.
വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് ബ്രിജ് ഭൂഷണ് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെയാണ് മകനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
നാളെയാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ്.
English Summary: ‘I will be with you like my father’; Son of Brij Bhushan
You may also like this video