Site iconSite icon Janayugom Online

ഐ2യു2 ആദ്യ നേതൃത്വ ഉച്ചകോടി നാളെ

ഇന്ത്യ, ഇ­സ്രയേല്‍, യുഎസ്, ­യുഎഇ രാജ്യങ്ങളുടെ സ­ഖ്യമായ ഐ2യു2 വിര്‍ച്വല്‍ ഉച്ചകോടി നാളെ നടക്കും. ഇസ്രായേൽ പ്ര­ധാനമന്ത്രി യാർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, ഇ­ന്ത്യ­ന്‍­ പ്രധാനമന്ത്രി നരേന്ദ്ര മോഡി,­ യുഎസ് പ്രസിഡന്റ് ജോ ബൈ­ഡന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

ഉക്രെയ്‍ന്‍ സംഘര്‍ഷം, ഇ­റാന്‍ ആണവ കരാര്‍, വിലക്കയറ്റം, എന്നീ വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തും. വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം ശ­ക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പദ്ധതികള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യു­മെന്നും ഇന്ത്യൻ വിദേശ­കാര്യ മ­ന്ത്രാലയം അ­റിയിച്ചു. ഇതാദ്യമായാണ് ഐ2യു2 നേ­തൃത്വ ഉച്ചകോടി നടത്തുന്നത്.

കഴിഞ്ഞ വർഷം വരെ വിദേശകാര്യ മന്ത്രി തലത്തിലാണ് യോഗങ്ങൾ നടന്നിരുന്നത്. ജലം, ഊർജം, ഗതാഗതം, ബ­ഹിരാകാശം, ആരോഗ്യം, ഭ­ക്ഷ്യസുരക്ഷ എന്നിങ്ങനെ ആറ് മേഖലകളിൽ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് സ­ഖ്യം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഇന്ത്യ, ഇസ്രയേല്‍, യുഎസ്,യുഎഇ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് സഖ്യ­ത്തിന്റെ രൂപികരണം സംബന്ധിച്ച് തീരുമാനമായത്. സഹകരണത്തിന്റെ സാധ്യമായ മേഖലകൾ ചർച്ച ചെയ്യുന്നതിനായി ഓരോ രാജ്യവും ഷെർപ്പ തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Eng­lish summary;I2U2 first lead­er­ship sum­mit tomorrow

You may also like this video;

Exit mobile version