Site iconSite icon Janayugom Online

തേജസ് അപകടം: പെെലറ്റ് കൊല്ലപ്പെട്ടു, അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ഇന്ത്യന്‍ യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണ സംഭവത്തില്‍ പെെലറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ അഗാധമായി ഖേദിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വ്യോമസേന വ്യക്തമാക്കി. ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണത്.  എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴെവീണ് തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30 നാണ് സംഭവം. അൽ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം. അപകടകാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്നും ഇതിനായി കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയെ നിയോഗിച്ചതായും വ്യോമസേന അറിയിച്ചു.

Exit mobile version