Site iconSite icon Janayugom Online

ഐഎഎല്‍ ദേശീയ സമ്മേളനം സമാപിച്ചു

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ്(ഐഎഎല്‍) ദേശീയ സമ്മേളനത്തിന് സമാപനം. നാല് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന സമ്മേളനം 90 അംഗങ്ങളുള്ള ദേശീയ കൗണ്‍സിലിനെയും 25 അംഗങ്ങളുള്ള ദേശീയ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ജിതേന്ദ്രശര്‍മയെ പ്രസിഡന്റ് എമിരറ്റസ് ആയും ആര്‍ എസ് ചീമയെ പ്രസിഡന്റായും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് എം എസ് താര, എ ജയശങ്കര്‍ എന്നിവരുള്‍പ്പെടെ ഏഴ് വൈസ് പ്രസിഡന്റുമാരെയും കെ പി ജയചന്ദ്രനുള്‍പ്പെടെ ആറ് ജനറല്‍ സെക്രട്ടറിമാരെയും സി ബി സ്വാമിനാഥന്‍ ഉള്‍പ്പെടെ എട്ട് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. തരന്നം ചീമ (ഡല്‍ഹി) യാണ് ട്രഷറര്‍. 

സമാപനദിവസമായ ഇന്നലെ രാവിലെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നാഗരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ആര്‍ ഹെഗ്ഡെ മുഖ്യപ്രഭാഷണം നടത്തി. കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ എന്‍ അനില്‍കുമാര്‍, ഐഎഎല്‍ നേതാക്കളായ വൈ എസ് ലോഹിത്, ചെല്‍സാനി അജയകുമാര്‍, എ ജയശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് എസ് ബാലുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രിജിസ് ഫാസില്‍ സ്വാഗതം പറഞ്ഞു. പ്രതിനിധികള്‍ക്ക് വേണ്ടി കെ മുരളീധരയും സംഘാടകസമിതിക്കുവേണ്ടി എം സലാഹുദ്ദീനും നന്ദി പറഞ്ഞു. 

Eng­lish Summary:IAL Nation­al Con­fer­ence concluded

You may also like this video

Exit mobile version