Site icon Janayugom Online

ഐഎഎസ് ഭാരവാഹികൾ ഡോ. അമൻ പുരിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഭാരവാഹികൾ പ്രസിഡന്റ് അഡ്വ. വൈഎ റഹീമിന്റെ നേതൃത്ത്വത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികൾ ഇവിടെയും നാട്ടിലും നേരിടുന്ന നിരവധി പ്രശ്നങ്ങൾ സിജിയുടെ ശ്രദ്ധയിൽ പെടുത്തി.

കഴിയുന്നത്ര പ്രശ്നങ്ങളുടെ പരിഹാരത്തിനായി വേണ്ട സഹായങ്ങൾ തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾക്ക് സി. ജി ഉറപ്പു നല്‍കി. അസോസിയേഷൻ ജനറൽ സെക്രട്ടറി ടി വി നസീർ, ആക്ടിംഗ് ട്രഷറർ ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, പ്രദീഷ് ചിതറ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: IAS offi­cers Had a meet­ing with Aman Puri

You may also like this video

Exit mobile version