Site iconSite icon Janayugom Online

അശോക സര്‍വകലാശാലയില്‍ ഐബി അന്വേഷണം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ തട്ടിപ്പിന്റെ സാധ്യത ചൂണ്ടിക്കാട്ടി അശോക സര്‍വകലാശാലയിലെ മുന്‍ അധ്യാപകന്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം വാര്‍ത്താ പ്രാധാന്യം നേടിയതിന് പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രബന്ധം തയ്യാറാക്കിയ സബ്യസാചി ദാസിനെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ മറ്റ് അധ്യാപകരെയും ചോദ്യം ചെയ്യും.
കഴിഞ്ഞ മാസമാണ് ദാസ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. അതിന്റെ പേരിൽ പ്രതികാരനടപടി നേരിട്ട സബ്യസാചി ദാസിന്‌ പിന്തുണ അറിയിച്ച്‌ ഇക്കണോമിക്‌സ്‌ വകുപ്പിലെ പുലാപ്ര ബാലകൃഷ്‌ണൻ രാജി സമർപ്പിച്ചിരുന്നു. സബ്യസാചി ദാസിനെ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇക്കണോമിക്‌സ്‌ വകുപ്പ്‌ അധ്യാപകർ സർവകലാശാലയുടെ ഭരണസമിതിക്ക്‌ തുറന്ന കത്തയച്ചു. ഇംഗ്ലീഷ്‌ ആന്റ് ക്രിയേറ്റീവ്‌ റൈറ്റിങ്‌ വകുപ്പും സബ്യസാചി ദാസിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത്‌ ജനാധിപത്യത്തിന്റെ തിരിച്ചിറക്കം എന്ന തലക്കെട്ടോടെയുള്ള ഗവേഷണപ്രബന്ധത്തിലാണ്‌ 2019ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ ആധികാരികതയെ സബ്യസാചി ദാസ്‌ ചോദ്യംചെയ്യുന്നത്‌. കടുത്തമത്സരമുണ്ടായ മണ്ഡലങ്ങളിൽ ക്രമാതീതമായ വിജയം ബിജെപി നേടിയെന്നാണ്‌ സബ്യസാചിയുടെ കണ്ടെത്തൽ.

Eng­lish sum­ma­ry; IB Inves­ti­ga­tion at Ashoka University

you may also like this video;

Exit mobile version