Site icon Janayugom Online

ചന്ദ്രിക കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി ഇബ്രാഹിംകുഞ്ഞ്

ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാതെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. കഴിഞ്ഞ 16ന് ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ കൂടുതല്‍ സാവകാശം നല്‍കണമെന്ന് അറിയിച്ച്‌ ഇബ്രാഹിംകുഞ്ഞ് ഹാജരാകാതിരിക്കുകയായിരുന്നു.
അതിനിടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. അതിനാല്‍ അന്വേഷണം റദ്ദാക്കണമെന്നുമാണ് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഇബ്രാഹിംകുഞ്ഞ് എത്താതെ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Eng­lish Sum­ma­ry: Ibrahim Kun­ju avoids ques­tion­ing in Chan­dri­ka mon­ey laun­der­ing case

You may like this video also

Exit mobile version