ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് പാകിസ്ഥാൻ. ബഹിഷ്‌കരണ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് ടീമിന്റെ പ്രഖ്യാപനം. 15 അംഗ ടീമിനെ സൽമാൻ അലി ആഘയാണ് നയിക്കുന്നത്. നേരത്തെ ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കിയ ഐ സി സി തീരുമാനത്തെ വിമർശിച്ചു രംഗത്ത് എത്തുകയും മത്സരങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിയുമായി പി സി ബി ചെയർമാൻ മുഹസിന്‍ നഖ്വി രംഗത്ത് എത്തിയത്.
മത്സരങ്ങൾ ബഹിഷ്ക്കരിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഐ സി സി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 15 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടി മത്സരത്തിന്റെ വേദി മാറ്റണം എന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐ സി സി നേരത്തെ തള്ളിയിരുന്നു.
ഐ സി സി നിയോഗിച്ച സുരക്ഷാ വിദഗ്ധരുടെ റിപ്പോർട്ടുകളിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിനോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ സുരക്ഷാ ഭീഷണിയില്ലെന്ന് വ്യക്തമാക്കി. വേദി മാറ്റവുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് നൽകിയ കത്ത് ഐ സി സി ചർച്ചയ്ക്ക് എടുത്തിരുന്നെങ്കിലും വേണ്ട പിന്തുണ ബോർഡ് അംഗങ്ങളിൽ നിന്ന് ലഭിച്ചിരുന്നില്ല. പാകിസ്ഥാൻ മാത്രമായിരുന്നു യോഗത്തിൽ ബംഗ്ലാദേശിന് പിന്തുണ നൽകിയത്.

