Site iconSite icon Janayugom Online

ഐ സി സി വുമൺസ് ടി20 വേൾഡ് കപ്പ്; ട്രോഫിയുമായെത്തിയ ടൂർ ടീമിന് ഷാർജയില്‍ സ്വീകരണം നൽകി

യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഐ.സി.സി.വുമൺസ് ടി20 വേൾഡ് കപ്പ് 2024 ന്റെ ട്രോഫിയുമായുള്ള ടൂർ ടീമിന്
ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഊഷ്മള സ്വീകരണം നൽകി. സ്‌കൂളിലെത്തിയ ടൂർ ടീമിനെ സ്‌കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയും സ്വീകരിച്ചു. ഗൈഡ്‌സിന്റെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ
ഘോഷയാത്രയായി അതിഥികളെ സ്‌റ്റേജിലേക്കാനയിച്ചു. ഐ.സി.സി.ട്രോഫി സ്റ്റേജിനു മുമ്പിൽ പ്രദർശിപ്പിച്ചു.

 

 

സി.ബി.എസ്.സി റീജിനൽ ഡയരക്ടർ ഡോ.റാം ശങ്കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അദ്ധ്യക്ഷത വഹിച്ചു. അതിഥികളായി എസ്.പി.ഇ.എ വെൽഫെയർ ആന്റ് ആക്ടിവിറ്റീസ് ഹെഡ് താരിഖ് അൽ ഹമ്മാദി,ഇൻവെസ്റ്റ്‌മെന്റ് അഫയേഴ്‌സ് ഹെഡ് ഈസ ബിൻ കരാം, പ്രത്യേക അതിഥികളായ എമിരേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വുമൺസ് ഡവലപ്‌മെന്റ് ഓഫീസർ ചയ മുകുൾ, എസ്.പി.ഇ.എ സ്‌കൂൾ ഇംപ്രൂവ്‌മെന്റ് അഡൈ്വസർ ജൊഹന്നസ് ബൊഡസ്റ്റീൻ എന്നിവരും സംസാരിച്ചു.അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിന്റ് ട്രഷറർ പി.കെ.റെജി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂൽ,പ്രഭാകരൻ പയ്യന്നൂർ,കെ.കെ.താലിബ്,മുരളീധരൻ ഇടവന,നസീർ കുനിയിൽ, ബോയ്‌സ് വിംഗ് പ്രിൻസിപ്പൽ മുഹമ്മദ് അമീൻ,ഗേൾസ് വിംഗ് വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസറുദ്ദീൻ,ഹെഡ്മിസ്ട്രസ് ഡെയ്‌സി റോയ്,താജുന്നിസ ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ സ്വാഗതം പറഞ്ഞു. ടൂർ ടീമംഗങ്ങൾ വിദ്യാർത്ഥിനികളുമായി സംവദിച്ചു. സ്‌കൂൾ വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന നൃത്തങ്ങളും അരങ്ങേറി.

Exit mobile version