Site iconSite icon Janayugom Online

ഐസിഐസിഐ ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; പാലിക്കാത്തവർക്ക് പിഴ!

ഐസിഐസിഐ ബാങ്ക് സേവിങ്സ് അക്കൗണ്ടുകളുടെ പ്രതിമാസ മിനിമം ബാലൻസ് തുക കുത്തനെ വർധിപ്പിച്ചു. ഓഗസ്റ്റ് 1 മുതൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നവർക്കാണ് ഈ മാറ്റം ബാധകമാവുക. പുതിയ നിയമപ്രകാരം, അക്കൗണ്ട് ഉടമകൾ മെട്രോ, നഗരപ്രദേശങ്ങളിൽ 50,000 രൂപയും, അർധ നഗരങ്ങളിൽ 25,000 രൂപയും, ഗ്രാമങ്ങളിൽ 10,000 രൂപയും മിനിമം ബാലൻസായി നിലനിർത്തണം. നേരത്തെ ഇത് യഥാക്രമം 10,000, 5000, 2500 രൂപയായിരുന്നു. ഈ തുക നിലനിർത്താൻ പരാജയപ്പെടുന്ന ഉപഭോക്താക്കൾക്ക് പിഴ ചുമത്തും. മിനിമം ബാലൻസിൽ വരുന്ന കുറവിന്റെ 6% അല്ലെങ്കിൽ 500 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് പിഴയായി ഈടാക്കുക. പിഴ ഒഴിവാക്കാൻ ബാങ്ക് നിർദേശിച്ച മിനിമം ബാലൻസ് തുക ഉറപ്പാക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

Exit mobile version