Site icon Janayugom Online

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പന; ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ച് നാട്ടുകാര്‍

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പന നടത്തിയെന്ന നാട്ടുകാരുടെ പരാതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു.
കോയമ്പത്തൂര്‍ പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയില്‍ പലതരത്തിലുള്ള മദ്യവും മദ്യം ചേര്‍ത്ത ഐസ്‌ക്രീമുകളും കണ്ടെിയതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുക്കുകയായിരുന്നു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചകളും ആര്‍ത്തിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. കടയിലെ ജീവനക്കാര്‍ക്ക് മെഡികല്‍ ഫിറ്റ്‌നസ് സെര്‍ടിഫികെറ്റുകള്‍ ഉണ്ടായിരുന്നില്ല. 

തലയില്‍ തൊപ്പി, കയ്യുറ, ഫേസ്മാസ്‌ക് എന്നിവ ഉപയോഗിക്കുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. സംഭവത്തിന് പിന്നാലെ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും കട അടച്ചുപൂട്ടാനും തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം ഉത്തരവിട്ടു.

Eng­lish Sum­ma­ry : icrecream par­lour closed by authorities

You may also like this video :

Exit mobile version