Site iconSite icon Janayugom Online

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഹ്രസ്വകാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിലധിഷ്ഠിത കോഴ്സുകളായ ഡേറ്റ അനലിറ്റിക്സ്‌ വിത്ത് എക്സല്‍, ആമസോണ്‍ ക്ലൌഡ് ഫണ്ടമെന്‍റല്‍സ് (AWS), ഫ്രണ്ട് — എന്റ് ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്‍റ് വിത്ത്‌ റിയാക്റ്റ്‌, ജാവ പ്രോഗ്രാമിംഗ് എന്നീ കോഴ്സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കും. കെകെ ഇഎം സ്കോളര്‍ഷിപ്പ്‌ ലഭിക്കാത്ത യോഗ്യരായ മറ്റ് വിദ്യര്‍ത്ഥികള്‍ക്ക് 40 ശതമാനം സ്കോളര്‍ഷിപ്പ്‌ ഐ.സി.ടി അക്കാദമിയും നല്‍കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ആറ് ആഴ്ചയാണ് കോഴ്സിന്‍റെ കാലാവധി. വിശദവിവരങ്ങൾക്ക് https://ictkerala.org എന്ന ലിങ്ക് സന്ദർശിക്കുക.

കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് നവംബര്‍ — 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437 | 471 270 0811 എന്ന നമ്പരിലേയ്ക്കോ info@ictkerala.org എന്ന ഇ‑മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Exit mobile version