Monday
16 Sep 2019

Career

റയില്‍വേയിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റിന് നാളെ തുടക്കം

ന്യൂഡല്‍ഹി: റയില്‍വേയിലെ പാരാ മെഡിക്കല്‍ വിഭാഗത്തിലെ 1923 തസ്തികകളിലേക്ക് നിയമനത്തിനായി നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് നാളെ തുടക്കമാകും. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ മൂന്നു ഷിഫ്റ്റുകള്‍ വീതമായാണ് പരീക്ഷ നടത്തുക. രാജ്യത്തെ 107 നഗരങ്ങളിലെ 345 കേന്ദ്രങ്ങളിലായി 4.39 ലക്ഷം ഉദ്യോഗാര്‍ഥികളാണ്...

ഇന്ത്യന്‍ ഓയിലില്‍ 129 ഒഴിവ്

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയര്‍ അസിസ്റ്റന്റ് നാല്, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ് നാല് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം...

36 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

മുപ്പത്തിയാറ് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. ജനറല്‍, ജനറല്‍ (ജില്ലാതലം), സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള എന്‍സിഎ ഒഴിവുകള്‍ എന്നിവയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ജനറല്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒഫ്താല്‍മോളജി, അസിസ്റ്റന്റ് പ്രൊഫസര്‍...

കെഎഎസ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) തര്‍ക്കങ്ങള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. പ്രത്യേക ചട്ടങ്ങള്‍ മന്ത്രിസഭ യോഗം അംഗീകരിച്ചു. ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു സ്ട്രീമുകളിലും സംവരണം നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം എടുത്തത്. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനിടെയാണ് കെഎഎസ്...

നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷം

കരസേനയുടെ നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷംപേര്‍. മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകള്‍ക്കായി കരസേന റിക്രൂട്ട്‌മെന്റ് നടത്തുന്നത്.കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ഓഫീസര്‍മാരല്ലാത്ത പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. ഏപ്രിലില്‍ നല്‍കിയ വിജ്ഞാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ആറിനായിരുന്നെങ്കിലും പിന്നീടത്...

റെയില്‍വേയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷം പേര്‍ക്ക് നിയമനം

  ഇന്ത്യന്‍ റെയില്‍വേയില്‍ വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ പെരുമഴക്കാലം. ഒന്നര ലക്ഷം തസ്തികകളിലേക്ക് ഇപ്പോള്‍ നിയമനം നടക്കുന്നുണ്ട് പുറമെ രണ്ടര ലക്ഷം പേരെക്കൂടി നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ മന്ത്രിയാണ് പറയുന്നത്. രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവേ റെയില്‍വേയില്‍ ഇപ്പോള്‍ 1.5 ലക്ഷം...

ISRO-യില്‍ നിരവധി ഒഴിവുകള്‍; തിരുവനന്തപുരത്തും അവസരം

ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിലെ വിവിധ തസ്തികകളിലായി- 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വലിയമല(തിരുവനന്തപുരം), ബംഗളൂരു കേന്ദ്രങ്ങളിലാണ് ഒഴിവ്. ടെക്‌നീഷ്യന്‍-21 (ഫിറ്റര്‍-10, ഇലക്ട്രോണിക് മെക്കാനിക്-4, ടര്‍ണര്‍-3, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷണിങ് മെക്കാനിക്, മെഷീനിസ്റ്റ്, വെല്‍ഡര്‍, പ്ലംബര്‍ ട്രേഡുകളില്‍ ഒരോന്നുവീതം) ഒഴിവ്.യോഗ്യത...

പണവും വാങ്ങാം, ഐടിയില്‍ പരിശീലനവും; സുവര്‍ണ്ണാവസരം വനിതകള്‍ക്ക്

കൊച്ചി: ഐടി രംഗത്ത് വനിതകള്‍ക്ക് ഉന്നത തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന്റെ പിന്തുണയോടെ ടാലന്റ് സ്പ്രിന്റ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിമന്‍ എന്‍ജിനിയേഴ്‌സ് (ഡബ്ല്യുഇ) എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാമിലൂടെ മൂന്ന് വര്‍ഷത്തിനകം 600 വനിത സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍മാരെ ഇന്ത്യയില്‍ നിന്ന് സൃഷ്ടിക്കുകയാണ്...

എസ്ബിഐയില്‍ 8904 ക്ലാര്‍ക്ക്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 251 ബാക്ക്‌ലോഗ് ഒഴിവുകളുള്‍പ്പെടെ 8904 ഒഴിവുകളാണുള്ളത്. കേരള സര്‍ക്കിള്‍/ സെന്ററില്‍ 250 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന...

ഇന്ത്യയിലെ ഏറ്റവും മികച്ച 50 എൻജിനീയറിംഗ് കോളേജുകൾ

പ്ലസ് ടു കഴിഞ്ഞവർക്കും അവരുടെ മാതാപിതാക്കൾക്കും ഇനി മുൻപോട്ട് എന്ത് എന്ന കാര്യത്തിൽ കൃത്യമായത് തെരെഞ്ഞെടുക്കുന്നതിൽ ഒരു ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്. മികവറിന്റെ കാര്യത്തിൽ വ്യത്യസ്‍തത പുലർത്തുന്ന അനേകം എൻജിനീയറിങ് കോളേജുകളാണ് ഇൻഡ്യയിലുടനീളം നിലവിലുള്ളത്. എല്ലാ വർഷവും മാനവ വിഭവശേഷി വികസന മന്ത്രാലയം...