Site icon Janayugom Online

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എറണാകുളത്ത് ഇഡി റെയ്ഡ് തുടരുന്നു

karuvanoor

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ എറണാകുളത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. എറണാകുളത്തെ പ്രമുഖ ഡോക്ടറുടെ മകനും വ്യവസായിയുമായ എസ് ദീപക്കിന്റെ വീട്ടിലാണ് റെയ്ഡ്. രാവിലെ മുതൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക്ക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പി പി കിരണിന്റെ സുഹൃത്തായ ദീപക് കിരൺ തട്ടിയെടുത്ത 30 കോടി രൂപയിൽ 13 കോടി രൂപ വിവിധ ഇടപാടുകളിലുടെ വെളുപ്പിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 

ആറ് ഷെൽ കമ്പനികൾ രൂപീകരിച്ചാണ് ദീപക് കള്ളപ്പണം വെളുപ്പിച്ചതെന്നും വിവരമുണ്ട്. സംസ്ഥാന പൊലിസിനെ ഒഴിവാക്കി സി ആർ പി എഫിനെ സുരക്ഷയ്ക്കായി നിയോഗിച്ചു കൊണ്ടാണ് റെയ്ഡ് തുടരുന്നത്. വിദേശത്തു നിന്നടക്കം കള്ളപ്പണം എത്തിച്ച് ദീപക്കിന്റെ കമ്പനി വഴി വെളുപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലൂടെ സമാഹരിച്ച പണം എവിടെയെന്ന അന്വേഷണമാണ് കൊച്ചിയിൽ ദീപകിൽ വരെ എത്തി നിൽക്കുന്നത്. കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്ദീനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: ID raid con­tin­ues in Ernaku­lam in Karu­van­nur bank fraud case

you may also like this video

Exit mobile version