Site iconSite icon Janayugom Online

വോട്ടുചെയ്യാൻ തിരിച്ചറിയൽ രേഖ നിർബന്ധം

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകള്‍ നിര്‍ബന്ധമാണ്. . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് ആറ് മാസം മുമ്പ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയാണ് അംഗീകൃത തിരച്ചറിയില്‍ രേഖകള്‍. 

*സപ്ലിമെന്ററി ലിസ്റ്റ് 14ന്
ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് നവംബർ 4,5 തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. അതോടൊപ്പം ഒഴിവാക്കലിനും ഭേദഗതിക്കും സ്ഥാനമാറ്റത്തിനും അവസരമുണ്ടായിരുന്നു. സപ്ലിമെന്ററി ലിസ്റ്റുകൾ 14ന് പ്രസിദ്ധീകരിക്കും. അത് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. മറ്റുള്ളവർക്ക് പണമടച്ച് കൈപ്പറ്റാം.

Exit mobile version