Site iconSite icon Janayugom Online

ഇടം

ടം തരില്ല
ഇടം തരില്ല
നിൽക്കുവാൻ
ഇരിക്കുവാൻ
കിടക്കുവാൻ
സ്വപ്നമൊന്നും
കാണുവാൻ
നിശ്ശബ്ദരായി
പോയിടു
കേൾക്കവേണ്ട
ഒരിക്കലും
ഇടം തരില്ല
അക്ഷരം
പകർത്തിടാനായ്
താളമേ
തരില്ലൊരിക്കലും
നിന്നെ മാത്രം ചേർക്കുവാൻ
എന്റെ വർഗമല്ല നീ
എന്റെ സ്വപ്നമല്ല നീ
നിന്നെ ഓർത്ത് നോവുവാൻ
ആരുമേയില്ലാത്തവൻ
നീ കുളിക്കുവാൻ
ഇറങ്ങിടേണ്ട നിത്യവും
ഞാൻ പിറന്ന മണ്ണിനേം
ഓർത്തു മാത്രം
മടങ്ങയായ്
എന്തൊരർത്ഥപൂർണമായ്
ചേർത്തു വയ്പതമ്മയെ
എങ്കിലും
നിലാവ് ശോഭ, സന്ധ്യയും
മറഞ്ഞു പോയ്
കാലമേ ഘടികാരമേ
ഓർത്തിടല്ലേ
ഒരിക്കലും 

Exit mobile version