Site iconSite icon Janayugom Online

ഐഡിബിഐ: കേന്ദ്രം അധികാരമൊഴിയുന്നു

IDBIIDBI

ഓഹരികള്‍ വില്‍ക്കുന്നതോടെ കേന്ദ്ര സര്‍ക്കാരിനും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും ഐഡിബിഐ ബാങ്കിന്മേല്‍ അധികാരം നഷ്ടപ്പെടും. ഐഡിബിഐയിൽ കാര്യമായ ഓഹരി പങ്കാളിത്തം കേന്ദ്രത്തിനും എല്‍ഐസിക്കും ഉണ്ടാകുമെങ്കിലും വീറ്റോ അധികാരം ഉണ്ടായിരിക്കില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ മാസം ആദ്യമാണ് ഐഡിബിഐ ബാങ്ക് ഓഹരികള്‍ വാങ്ങുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ താല്പര്യ പത്രം ക്ഷണിച്ചത്. ഐഡിബിഐ ബാങ്കിൽ സർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യക്കും നിലവിലുള്ള 60.74 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതി.
സർക്കാർ 30.48 ശതമാനവും, എൽഐസി 30.24 ശതമാനവും ഓഹരികളാണ് വില്‍ക്കുക. കേന്ദ്രത്തിനും എല്‍ഐസിക്കുമായി 95 ശതമാനം ഓഹരികളാണ് ഐഡിബിഐ ബാങ്കിലുള്ളത്.
ഓഹരി വില്പനയിലൂടെ 64,000 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
വെള്ളിയാഴ്ചയിലെ ക്ലോസിങ് വിലയായ 44.30 രൂപ വച്ച് ഐഡിബിഐ ബാങ്കിന്റെ വിപണി മൂല്യം 47,633 കോടിയാണ്. നിലവിലെ വില പ്രകാരം 61 ശതമാനം ഓഹരികള്‍ വിറ്റാല്‍ 29,000 കോടിയാണ് സര്‍ക്കാരിന് ലഭിക്കുക. ഓഹരികള്‍ വാങ്ങുന്നതിനുള്ള താല്പര്യപത്രങ്ങള്‍ മാർച്ചോടെ ലഭിക്കുമെന്നും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വകാര്യവല്ക്കരണ പ്രക്രിയ പൂർത്തിയാക്കാനാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 

Eng­lish Sum­ma­ry: IDBI: Cen­ter steps down

You may like this video also

YouTube video player
Exit mobile version