ഛത്തിസ്ഗഢിലെ ബിജാപുരിൽ മാവോവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ജവാന് പരിക്കേറ്റു. സ്‌ഫോടനത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. സിആർപിഎഫിന്റെ യൂണിറ്റായ കോബ്ര യുടെ ദൗത്യത്തിനിടയിലായിരുന്നു സ്ഫോടനം നടന്നത്.
202-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ അരുൺ കുമാർ യാദവിനാണ് പരിക്കേറ്റത്. ശ്രദ്ധയില്ലാതെ ഐഇഡിക്ക് മുകളിൽ ചവിട്ടിയതാണ് സ്ഫോടനത്തിന് കാരണമായത്.
പരിക്കേറ്റ ഉദ്യോഗസ്ഥൻ അപകടനില തരണം ചെയ്‌തെന്നും, പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ പരിശോധനക്കായി വിമാനമാർഗ്ഗം റായ്‌പൂരിൽ എത്തിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

