Site iconSite icon Janayugom Online

ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാന്മാർക്ക് ഗുരുതര പരുക്ക്

ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയില്‍ ഐഇഡി സ്ഫോടനം. കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാന്മാര്‍ക്ക് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ജവാന്മാരായ ദിലീപ് കുമാർ നാരായൺ ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ വിമാനമാര്‍ഗം റാഞ്ചിയിലേക്ക് മാറ്റി. തീവ്രവാദ ബാധിത പ്രദേശമായ ബുൾബുൾ‑പെഷ്രാർ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ഇവിടെ സിആർപിഎഫിൻ്റെ പ്രത്യേക ഓപ്പറേഷൻ യൂണിറ്റായ കോബ്രയുടെയും, ജാർഖണ്ഡ് പൊലീസും സംയുക്തമായി തീവ്രവാദ വിരുദ്ധ പ്രവർത്തനം നടത്തിയിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടന്നത്. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. സ്ഥലത്തെ വിമതരെ പിടികൂടാനുള്ള തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary:IED blast in Jhark­hand; Two sol­diers were seri­ous­ly injured
You may also like this video

Exit mobile version