Site iconSite icon Janayugom Online

”തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവും”; ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്ന് ഡോ. എലിസബത്ത് ഉദയൻ. ആശുപത്രി കിടക്കയിൽ വെച്ച് പങ്കുവെച്ച വീഡിയോയിലാണ് ബാലയുടെ മുൻപങ്കാളി എലിസബത്ത് ഈ കാര്യം പറഞ്ഞത്. ഇന്നലെ വൈകിട്ടോടെയാണ് അമിത ഗുളിക കഴിച്ച് ഡോ എലിസബത്ത് ഉദയൻ ആത്മഹത്യ ശ്രമം നടത്തിയത്. പിന്നാലെ ബി ജെ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ആശുപത്രി കിടക്കയിൽ വെച്ച് ചിത്രീകരിച്ച വീഡിയോ എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പൊലീസ് നടപടി എടുക്കുന്നില്ല. കോടതിയിൽ വിളിച്ചാലും ബാല ഹാജരാകുന്നില്ല. വീഡിയോയിൽ തന്റെ പേര് പരാമർശിക്കരുത് എന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. എന്നാൽ ബാല അത് തുടരുന്നു. വിവാഹം നടന്നില്ല എന്ന് പറയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും പഴയ കാര്യങ്ങൾ ഓർക്കേണ്ടി വന്നത് മാനസിക സമ്മർദ്ദം കൂടാൻ കാരണമാകുന്നുവെന്നും എലിസബത്ത് വ്യക്തമാക്കി. 

Exit mobile version