Site iconSite icon Janayugom Online

ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകും; അമേരികയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരികയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. പശ്ചിമേഷ്യയിൽ സമാധാനം നശിപ്പിക്കാനാണ് അമേരിക്കയുടെ നീക്കമെന്നും രാജ്യത്തുണ്ടായ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്‌മയിൽ ബഗ്‌ഷി വ്യക്തമാക്കി. അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇപ്പോള്‍ ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. പേർഷ്യൻ ഭാഷയിൽ യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് എക്സിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് പ്രതികരണം.

ഇറാൻ സായുധ സേനകൾ രാജ്യസുരക്ഷ മുൻനിർത്തി കരുത്ത് കൂട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് ഇസ്‌മയിൽ ബഗ്‌ഷി പറഞ്ഞിരുന്നു. കൂടാതെ ഇന്റർനെറ്റ് വിലക്ക് ഇറാൻ തുടരുമെന്ന സൂചനയാണ് ബിബിസി നൽകുന്നത്. രാജ്യത്ത് പ്രതിഷേധം വീണ്ടും ശക്തമാകാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് ഇറാനിലെ പ്രക്ഷോഭത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടാൻ കാരണമെന്ന് ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള സയ്യിദ് അലി ഖമെയ്‌നി കുറ്റപ്പെടുത്തിയിരുന്നു.

Exit mobile version