Site iconSite icon Janayugom Online

പണിയറിയില്ലെങ്കിൽ രാജിവയ്ക്കണം: ഹൈക്കോടതി

റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവയ്ക്കണമെന്ന് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥയിലാണ് വീണ്ടും വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.
കൃത്യമായി നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കഴിഞ്ഞ വർഷം കോടതി ഇടപെടലിനെ തുടർന്ന് നന്നാക്കിയ റോഡുകൾ ഈ വർഷം പഴേപടി ആയെന്നും കോടതി നിരീക്ഷിച്ചു.

eng­lish sum­ma­ry: If he does not know how to work, he should resign : highcourt

you may also like this video;

Exit mobile version