Site iconSite icon Janayugom Online

ഒരു മിസൈൽ കൂടി തൊടുത്താൽ ശക്തമായി പ്രതികരിക്കും; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

ഒരു മിസൈൽ കൂടി തൊടുത്താൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ. യുദ്ധമുഖത്തെ നീക്കങ്ങള്‍ ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഇസ്രയേലിന്റെ സൈനിക തലവൻ ഹെര്‍സി ഹവേലിയുടെ പറഞ്ഞു . ഹിസ്ബുള്ളക്കെതിരെ പുതിയ ഭീഷണിയുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ പുതിയ തലവൻ നയിം ഖാസിമിന്റെ നിയമനം താൽക്കാലികമാണെന്നും ഏറെക്കാലം നീണ്ടുനില്‍ക്കില്ലെന്നുമാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

ഹിസ്ബുള്ളയുടെ പരമോന്നത സമിതിയായ ഷൂറ കൗണ്‍സില്‍ ഇന്നലെയാണ് പുതിയ തലവനായി ഖാസിമിനെ തിരഞ്ഞെടുത്തത്. നസറുള്ളയുടെ വധത്തിനുശേഷം ഹാഷിം സഫിദ്ദീനെയായിരുന്നു നേതൃസ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ ഹാഷിമും കൊല്ലപ്പെട്ടതോടെയാണ് നേതൃസ്ഥാനം ഖാസിമിലേക്ക് എത്തിച്ചേർന്നത്. 

Exit mobile version