Site iconSite icon Janayugom Online

വയറിന് മാത്രം അമിതമായി വ്യായാമം ചെയ്താലുള്ള ദോഷം ഇങ്ങനെ​; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ചിലര്‍ വയറും ശരീരഭാരം കുറയ്ക്കുന്നതിനും വേണ്ടി വ്യായാമം ചെയ്യുന്നവരുണ്ട്. ഇതില്‍ തന്നെ വയര്‍ കുറയ്ക്കാന്‍ വേണ്ടി മാത്രം വ്യായാമം ചെയ്യുന്നവരുടെ എണ്ണം ഒട്ടും കുറവല്ല.ഇത്തരത്തില്‍ വയറിന് മാത്രം വ്യായാമം ചെയ്യുമ്പോള്‍ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ വയറിന് അമിതമായി വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദോഷഫലങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

അമിതമായി വയര്‍ വെക്കുന്നതിന് പിന്നിലെ കാരണം​ ഇത്

വയര്‍ വെക്കുന്നതിനു പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് നമ്മളുടെ ജീവിതരീതികള്‍ തന്നെയാണ്. പ്രത്യേകിച്ച് അമിതമായി മധുരം കഴിക്കുന്നതും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതെല്ലാം തന്നെ നമ്മളുടെ വയര്‍ ചാടുന്നതിന് കാരണമാകുന്നു.

രണ്ടാമത്തെ കാര്യം യാതൊരു വിധത്തിലുള്ള ഫിസിക്കല്‍ ആക്ടിവിറ്റീസും ഇല്ലാത്തത് തന്നെയാണ്. അതുപോലെ അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്നവരില്‍ വയര്‍ ചാടുന്നത് കണ്ട് വരുന്നുണ്ട്. ഇത് മാത്രമല്ല, ചിലര്‍ക്ക് എത്ര വ്യായാമം ചെയ്താലും വയര്‍ കുറഞ്ഞെന്ന് വരില്ല. ഇതിന് പ്രധാന കാരണം ഇവരുടെ ജന്മനായുള്ള ശരീരപ്രകൃതി അങ്ങിനെയായത് ആണ്. നല്ല പോലെ ഉറക്കം ഇല്ലെങ്കില്‍ അതും നിങ്ങളുടെ വയര്‍ ചാടുന്നതിന് കാരണമാകുന്നു.

വയര്‍ കുറയ്ക്കാൻ

വയര്‍ കുറയ്ക്കാന്‍ ഏറ്റവും ആദ്യം തന്നെ നല്ലപോലെ വ്യായാമം ചെയ്യണം. അതുപോലെ തന്നെ നല്ല ഹെല്‍ത്തി ഡയറ്റ് പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഒരു പരിധിവരെ നിങ്ങളുടെ വയര്‍ കുറച്ച് മനോഹരമാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. ഇതിനായി നിങ്ങളുടെ ഡയറ്റില്‍ നിന്നും ആദ്യം തന്നെ മധുരം ഒഴിവാക്കണം. അതുപോലെ ചോറ് അല്ലെങ്കില്‍ കാര്‍ബ്‌സ് അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം. നല്ലപോലെ പ്രോട്ടീന്‍ ഫൈബര്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്.

അതുപോലെ, ഒരു ദിവസം കുറഞ്ഞത് 8 മണിക്കൂര്‍ ഉറങ്ങാന്‍ സാധിച്ചാല്‍ അത് ദഹനത്തെ സഹായിക്കും. നിങ്ങളിലെ സ്‌ട്രെസ്സ് കുറയ്ക്കാന്‍ നന്നായി ഉറങ്ങുന്നത് സഹായിക്കും. അതുപോലെ, എന്നും കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ, മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങളോട് വിടയും പറഞ്ഞാല്‍ നല്ല ആലില വയര്‍ നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കും.

വ്യായാമം അമിതമായാല്‍?

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നമായി ചൂണ്ടികാണിക്കുന്നത് ഡിസ്‌ക്ക് ബള്‍ജ് ആകുന്നതാണ്. നമ്മള്‍ ഏതെങ്കിലും ഫിസിക്കല്‍ ആക്ടിവിറ്റി അമിതമായി ചെയ്്താല്‍ അത് നമ്മളുടെ ഡിസ്‌ക്കിനെ ബാധിക്കുകയും ഡിസ്‌ക്ക് ബള്‍ജാവുകയും ചെയ്യും. ഈ അവസ്ഥ വന്ന് കഴിഞ്ഞാല്‍ കടുത്ത ബാക്ക് പെയ്ന്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം. അതുപോലെ വേദന കാരണം കൃത്യമായി നടക്കാന്‍ പറ്റാത്ത അവസ്ഥ, കാല്‍ ചലിക്കുമ്പോള്‍ വേദന എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. പുറംവേദന, പേശികളിലേയ്ക്കുള്ള രക്തോട്ടം കുറയുന്നു.

​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യായാമം ചെയ്യുമ്പോള്‍ എപ്പോഴും ബാലന്‍സ് ചെയ്ത് ചെയ്യാന്‍ ശഅരദ്ധിക്കുക. ശരീരത്തിന്റെ എല്ലാ ഭാഗത്തിനും കൃത്യമായ അളവില്‍ ബാലന്‍സ്ഡ് ആയിട്ടുള്ള വ്യായാമം ലഭിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. ഒരു ശരീരഭാഗം മാത്രം ശ്രദ്ധിച്ച് അമിതമായി വ്യായാമം ചെയ്യുന്നത് നമ്മളുടെ മൊത്തത്തിലുള്ള ബോഡിയ്ക്ക് നല്ലതല്ല. വയര്‍ മാത്രം കുറഞ്ഞ് മറ്റ് ശരീരഭാഗങ്ങളുടെ ആരോഗ്യം നശിച്ചാലും ആരോഗ്യം നഷ്ടപ്പെടും. അതിനാല്‍, എല്ലാം ബാലന്‍സ് ചെയ്ത് ചെയ്യാന്‍ ശ്രദ്ധിക്കാം.

Eng­lish sum­ma­ry; If only the abdomen is overexercised

you may also like this video;

Exit mobile version