Site iconSite icon Janayugom Online

ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ സമരം ശക്തമാക്കും: കര്‍ഷക സംഘടനകള്‍

കേന്ദ്ര മന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനുറച്ച് കര്‍ഷകര്‍. ശംഭു അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കു നേരെ ഇന്നലെയും കണ്ണീര്‍ വാതകം പ്രയോഗിച്ചു. കേന്ദ്ര മന്ത്രിമാരും കര്‍ഷകരുമായുള്ള ചണ്ഡീഗഡില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോഴും ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ അര്‍ജ്ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവരാണ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര) നേതാവ് ജഗജിത് സിങ്ങ് ദല്ലേവാള്‍ വ്യക്തമാക്കി. ഇത് മൂന്നാം വട്ടമാണ് കര്‍ഷകരും കേന്ദ്ര മന്ത്രിമാരുടെ സംഘവുമായി ചര്‍ച്ച നടക്കുന്നത്.

Eng­lish Sum­ma­ry: If talks don’t yield results, strike will inten­si­fy: Farm­ers’ organizations

You may also like this video

Exit mobile version