Site icon Janayugom Online

മഴ ചതിച്ചാല്‍; കുതിരപ്പുറത്ത് ഭക്ഷണം ഡെലിവറി ചെയ്ത് സ്വിഗ്ഗി ബോയ്, വീഡിയോ കാണാം

മഴ ചതിച്ചാല്‍ പിന്നെ എന്താ ചെയ്യാ? എന്നാല്‍ പിന്നെ സ്വഗ്ഗി ഡെലിവറി ഇനി കുതിരപ്പുറത്ത് ആക്കാം. വെള്ളം കെട്ടികിടക്കുന്ന മുംബൈയിലെ റോഡുകളില്‍ കൂടി ഭക്ഷണം കൃത്യ സമയത്ത് എത്തിച്ച് കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കില്‍ എന്തുകൊണ്ട് ബൈക്കില്‍ അല്ലാതെ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ആയിക്കൂടാ. ഭക്ഷണം എത്തിച്ച് നല്‍കാന്‍ വെള്ളക്കെട്ടിലൂടെ കുതിരപ്പുറത്ത് പോകുന്ന സ്വിഗ്ഗി ബോയിയുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. യുവാവിന്റെ വീഡിയോ കണ്ട് നിരവധി പേരാണ് അഭിനന്ദം അറിയിച്ച് കമന്റുകള്‍ കുറിക്കുന്നത്. ഇതാണ് സഹി ഡെലിവറി എന്ന് തുടങ്ങുന്ന രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

Eng­lish Summary;If the rain cheats; Swig­gy Boy Deliv­ers Food On Horse
You may also like this video

Exit mobile version