Site iconSite icon Janayugom Online

ധാര്‍മികതയുണ്ടെങ്കില്‍ രാഹുല്‍ രാജിവയ്ക്കണം: കെ മുരളീധരന്‍

രാഹുലിന്റെ അധ്യായം ക്ലോസ് ചെയ്‌തെന്നും ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ധാര്‍മികതയുള്ള പ്രവര്‍ത്തിയല്ല രാഹുല്‍ ചെയ്തത്. പൊതുരംഗത്ത് പുലര്‍ത്തേണ്ട മാന്യത പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല. രാഹുലിനായി പാര്‍ട്ടിയില്‍ ഇനിയാരും വാദിക്കരുതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘കോടതി വിധിയും കെപിസിസി ഇടപെടലും സ്വാഗതം ചെയ്യുന്നു. ഇരുനടപടികളും പൊതുസമൂഹത്തിന് സന്തോഷം പകരുന്നതാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി ആവശ്യമില്ല. രാഹുലിനെ തന്നെ പാര്‍ട്ടിക്ക് ഇനി വേണ്ടതില്ല. സൈബര്‍ ആക്രമണങ്ങളെ താന്‍ ഭയപ്പെടുന്നില്ല. കൂലിത്തല്ലുകാരെ ആര് പേടിക്കാനാണ്.’ മുരളീധരന്‍ പറഞ്ഞു.

രാഹുലിനായി പാര്‍ട്ടിയില്‍ ഇനിയാരും വാദിക്കരുതെന്നും ധാര്‍മികതയുണ്ടെങ്കില്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്നും തിരുവനന്തപുരം ജില്ലാ കോടതി വിധിച്ചിരുന്നു. കേസില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Exit mobile version