Site iconSite icon Janayugom Online

അഹിന്ദുക്കളുടെ വീട്ടില്‍ പോയാൽ പെണ്‍മക്കളുടെ കാലുതല്ലിയൊടിക്കണം; വിവാദ പരാമർശവുമായി ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂര്‍

അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്നും ഈ നിര്‍ദേശം അവർ പാലിക്കാത്തപക്ഷം കാലുകള്‍ തല്ലിയൊടിക്കണമെന്നുമുള്ള വിവാദപരാമര്‍ശവുമായി ബിജെപി നേതാവും മുൻ എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍. മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെ തീര്‍ച്ചയായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല. 

കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കുരുത്. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണെന്നും അവർ പറഞ്ഞു. നമ്മുടെ മൂല്യങ്ങൾ പിന്തുടരാത്ത, മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രജ്ഞാ പറഞ്ഞു. 

Exit mobile version