26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന . ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റിൽ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം എന്ന വിശേഷണത്തോടെ ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. വൻ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയിൽ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകൾ സ്വീകരിച്ചത്.
പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ ആനിൽ, മേയർ ആര്യ രാജേന്ദ്രൻ, അഡ്വ. വി കെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, ഐഎഫ്എഫ്‌കെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി അജോയ് എന്നിവർ വേദിയിൽ ചടങ്ങില്‍ പങ്കെടുത്തു.
english summary; iffk 2022 begins
you may also like this video;