Site icon Janayugom Online

പ്രവാസി സാഹോദര്യത്തിന്റെ സന്ദേശം വിളമ്പി നവയുഗം അൽഹസ ഷുക്കേക്ക് യൂണീറ്റിന്റെ ഇഫ്ത്താർ സംഗമം

നവയുഗം സാംസ്ക്കാരികവേദി അൽഹസ ഷുക്കേക്ക് യൂണീറ്റിൻ്റെ ഇഫ്ത്താർ സംഗമം, അൽഹസ്സയിലെ പ്രവാസ സമൂഹത്തിന്റെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി മികച്ച പൊതുജന പങ്കാളിത്തത്തോടെ അരങ്ങേറി. ഷുക്കേക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ അൽഹസ്സ പ്രവാസ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.

നവയുഗം അൽഹസ്സ മേഖലാ സെക്രട്ടറി ഉണ്ണി മാധവം, യൂണീറ്റ് സെക്രട്ടറി ബക്കർ, പ്രസിഡിൻ്റ് സുന്ദരേശൻ, ട്രഷറർ ഷിബു താഹിർ, രക്ഷാധികാരി ജലീൽ, അൽഹസ്സ മേഖലാ പ്രസിഡൻ്റ് സുനിൽ വലിയാട്ടിൽ, മേഖലാ രക്ഷാധികാരി സുശീൽ കുമാർ, മേഖലാ ജോ:സെക്രട്ടറി വേലൂ രാജൻ, ജീവകാരുണ്യ കൺവീനർ സിയാദ്, സുരേഷ് മടവൂർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

Eng­lish Summary:Iftar meet­ing of Navayugum Alhasa Shukake Unit with mes­sage of expa­tri­ate brotherhood
You may also like this video

Exit mobile version