Site iconSite icon Janayugom Online

പ്രവാസി ഒത്തൊരുമയുടെ വിളംബരമായി നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം

പ്രവാസി ഒത്തൊരുമയുടെയും, സഹോദര്യത്തിന്റെയും സ്നേഹസന്ദേശം വിളംബരം ചെയ്തു കൊണ്ട് നവയുഗം സാംസ്കാരികവേദി ദല്ല മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ദമ്മാം ഖൊദറിയയിലെ കൂൾഗേറ്റ് വർക്സ്ഷോപ്പ് ഹാളിൽ നടന്ന ഇഫ്താറിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.
നവയുഗം രക്ഷാധികാരി ഷാജി മതിലകം റംസാൻ സന്ദേശം നൽകി.
കേന്ദ്ര കമ്മിറ്റി നേതാക്കളായ വാഹിദ് കാര്യറ, ജമാൽ വല്ല്യപ്പള്ളി, സാജൻ കണിയാപുരം, ഗോപകുമാർ, തമ്പാൻ നടരാജൻ, ബിജുവർക്കി, അരുൺ ചാത്തന്നൂർ, ബിനുകുഞ്ഞ്, ശരണ്യ ഷിബു, മീനു അരുൺ, സംഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

ഇഫ്താർ സംഗമത്തിന് നവയുഗം നവയുഗം മേഖല നേതാക്കളായ ശ്രീകുമാർ കായംകുളം, നിസാം കൊല്ലം,
വിനിഷ്, വർഗ്ഗീസ്, റഷീദ് പുനലൂർ, ജിൻസൺ, വിനു, സലീൽ, കുട്ടി, ഷാഫി, ശ്രീജിത്ത്, നാസർ കടവിൽ, പ്രജീഷ്, സനൂർ, രതീഷ്, നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.

Exit mobile version