Site iconSite icon Janayugom Online

മത സൗഹാർദ്ദത്തിൽ യുഎഇ ലോകത്തിനു മാതൃക:  വേണു രാജാമണി

സഹിഷ്ണുതയിലും മറ്റു മതങ്ങളെ അംഗീകരിക്കുന്നതിലും മത സൗഹാർദ്ദത്തിലും യു എ ഇ ലോകത്തിനു തന്നെ മാതൃകയാണെന്നും റമദാനിൽ ഒന്നിച്ചിരുന്നു നോമ്പുതുറക്കുന്നത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഭാഗമാണെന്നും നാമെന്നും അത് കാത്തു സൂക്ഷിക്കണമെന്നും മുൻ ദുബൈ ഇന്ത്യൻ കോൺസൽ ജനറലും നെതർലാന്റ് അംബാസിഡറുമായിരുന്ന വേണു രാജാമണി അഭിപ്രായപ്പെട്ടു.

ദുബൈ ഇന്ത്യാ ക്ലബിൽ ദുബൈയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള എട്ടു സംഘടനകളുടെ കൂട്ടായ്മയായ
യുനൈറ്റഡ് മലയാളീ അസോസിയേഷൻ (ഉമ) സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നദീർ കാപ്പാട് റമദാൻ സന്ദേശ പ്രഭാഷണം നടത്തി വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നേർന്നു സംസാരിച്ചു. ഉമ കൺവീനർ ടി ടി യേശുദാസ് സ്വാഗതവും ജോയിന്റ് കൺവീനർ മോഹൻ കാവാലം നന്ദിയും പറഞ്ഞു. സുന്ദരിദാസ് ചടങ്ങുകൾ  നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Iftar Sangam orga­nized by Unit­ed Malay­alee Asso­ci­a­tion (UMA)
You may also like this video

Exit mobile version