സിയോള്‍: കൊറിയ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്വിയാടെക്കിന്. ഫൈനലില്‍ റഷ്യയുടെ എകറ്റെറീന അലക്സാണ്ട്രൊവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇഗ കീഴടക്കിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ഇഗ തിരിച്ചുവരവ് നടത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 1–6, 7–6, 7–5 എന്ന സ്കോറിനാണ് സ്വിയാടെക്കിന്റെ ജയം.
ഇഗയ്ക്ക് കൊറിയ ഓപ്പണ്‍ കിരീടം

